മോഡലുകള്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മാള സ്വദേശി അബ്ദുറഹി മാനാണ് അറസ്റ്റിലായത്. വാഹനം ഓടിച്ച അബ്ദുറഹിമാന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു. നരഹത്യയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്
കൊച്ചി: കൊച്ചിയില്‍ മിസ് കേരള മുന്‍ വിജയി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍.മാള സ്വദേശി അബ്ദുറഹിമാനാണ് അറസ്റ്റിലായ ത്. വാഹനം ഓടിച്ച അബ്ദുറ ഹിമാ ന്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് അറിയിച്ചു.മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
വൈദ്യപരിശോധനയില്‍ റഹ്‌മാന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ തിങ്കളാഴ്ച വൈകിട്ടാണ് ആശുപത്രി വിട്ടത്. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കു കയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ.മുഹമ്മദ് ആഷിഖ് ഇന്ന് രാവിലെ യായാണ് മരിച്ചത്.തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു ആഷിഖ്.
അപകടത്തില്‍, കാറില്‍ കൂടെയുണ്ടായിരുന്ന മുന്‍ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍ സി കബീര്‍(25),മിസ് കേരള മുന്‍ റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അന്‍ജന ഷാജന്‍ (24) എന്നിവര്‍ സം ഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. നവംബര്‍ ഒന്നിനായിരുന്നു വാഹനാപകടം. കൂട്ടുകാര്‍ വിലക്കിയിട്ടും ഇ യാള്‍ കാര്‍ ഓടിക്കുക യായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലി ലെ പാര്‍ട്ടി കഴിഞ്ഞ് തൃശൂരിലെ അന്‍ജനയുടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പാലാരിവ ട്ടം പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കാര്‍ അമിതവേഗത്തിലാണെന്ന് കണ്ടെത്തിയിരുന്നു.
പുലര്‍ച്ചെ ഒരു മണിയോടെ ദേശീയപാതയില്‍ പാലാരിവട്ടത്തെ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലായി രു ന്നു അപകടം. മുന്നില്‍പ്പോയ ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ നിയന്ത്രണം നഷ്ടമായി പ്രധാന റോഡിനേയും സര്‍വീസ് റോഡിനേയും വേര്‍തിരിക്കുന്ന മീഡിയനിലിടിക്കുകയായിരുന്നു.