തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: മുതിര്‍ന്ന ആര്‍എസ്പി നേതാവ് പ്രഫ.ടി.ജെ ചന്ദ്രചൂഢന്‍ അന്തരിച്ചു. 83 വയസാ യിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വാര്‍ ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ആര്‍എസ്പി സം സ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആര്‍.എസ്.പി വിദ്യാര്‍ഥി സംഘടനയിലൂടെ രാഷ്ട്രീയത്തിലെത്തി.1940 ഏപ്രില്‍ 20ന് തിരുവനന്ത പുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എംഎ പരീക്ഷകള്‍ റാങ്കോടെ പാസായി.കെ. ബാലകൃ ഷ്ണന്റെ കൗമുദിയില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചു. ബി.എ, എം.എ പരീക്ഷകള്‍ റാങ്കോടെ പാസായ ചന്ദ്രചൂഢന്‍ 1969-1987 കാലത്ത് ശാസ്താംകോ ട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായി രുന്നു.
1975 ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കി ലും പരാജയപ്പെട്ടു. 2008 ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി.