തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി യാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്.
തിരുവനന്തപുരം : മുട്ടില്‍ മരം കൊള്ളക്കേസ് ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. തൃശൂര്‍, മലപ്പുറം, കോട്ടയം എസ്പിമാര്‍ക്കും ചുമതലയുണ്ട്. ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്.
മരം കൊള്ള കേസിലെ ഗൂഢാലോചന സംബന്ധിച്ചാകും ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും അന്വേഷണം നടത്തുക. ഉന്നതതല സംഘത്തി ലെ വിജിലന്‍സ് സംഘത്തെ സംബന്ധിച്ച് അന്തിമ തീരുമാനം നാളെ ഉണ്ടാവും.
മുട്ടില്‍ മരം കൊള്ളക്കേസ് അന്വേഷിക്കാന്‍ പ്രത്യേക ഉന്നതല സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.