Web Desk
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം വി.കെ പ്രകാശും അനൂപ് മേനോനും ഒന്നിക്കുന്നു. ‘ഒരു നാല്‍പ്പതുകാരന്‍റെ ഇരുപത്തൊന്നുകാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രിയാ വാര്യര്‍ ആണ് നായിക. അനൂപ് മേനോന്‍ ആണ് പുതിയ സിനിമയുടെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.
ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. വി.കെ പ്രകാശ്, ഡിക്‌സണ്‍ പൊഡുത്തോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ എന്ന ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്. വി.കെ പ്രകാശ് സംവിധാനം ചെയ്യേണ്ട ചിത്രം അനൂപ് മേനോനില്‍ എത്തുകയായിരുന്നു. ദുര്‍ഗ കൃഷ്ണയാണ് കിങ് ഫിഷിലെ നായിക.