മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിനെതിരെ പരാതി. കാസര്‍ഗോഡ് സ്വദേശി ഹൈ ദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി യത്
കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശത്തെ തുടര്‍ന്ന് പി സി ജോര്‍ജിന്റെ ഭാര്യ ഉഷ ജോര്‍ജിനെതിരെ പരാതി. കാസര്‍ഗോ ഡ് സ്വദേശി ഹൈദര്‍ മധൂറാണ് ഉഷാ ജോര്‍ജിനെതിരെ വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പീഡന പരാതിയെ തുടര്‍ന്ന് പി സി ജോര്‍ജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ഉഷ ജോര്‍ജിന്റെ പ്രതികര ണം.
ഉഷാ ജോര്‍ജിനെതിരെ വധഭീഷണിക്ക് കേസെടുക്കണം. പരാമര്‍ശത്തെ ഗൗരവത്തോടെ കാണണം. പി സി ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൈവശമുള്ള തോക്കു കള്‍ കണ്ടു കെട്ടണമെന്ന് നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് നേതാവ് ജലീല്‍ പുനലൂരും ആവശ്യപ്പെട്ടു.
‘ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കു ടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറി ഞ്ഞുടനെ പുളളിയുടെ പെങ്ങന്മാ രെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) ഇത്ര പ്രായ മായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’ എന്നായിരുന്നു ഉഷാ ജോര്‍ജിന്റെ പ്രതികരണം.












