കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസുകാരി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചെന്നൈയില്‍ പ്രോട്ടോകോള്‍ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് അനു ജോര്‍ജ്.
തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ്ഐ എ. എസ് നേടിയത്. തിരുപ്പത്തൂര്‍, കടലൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.