കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ടതെന്ന് പ്രതിപക്ഷ നേതാ വ് വിഡി സതീശന്‍ അദ്ദേഹം
കാസര്‍കോട്: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെ ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസുവച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കണ്ട തെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒരു സുപ്രഭാതത്തില്‍ പെ ട്ടെന്ന് അന്വേഷണം നിര്‍ത്തിയെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ മൂന്ന് മാസം എടുത്തുവെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര കേസ് ഒ ത്തുതീര്‍പ്പാക്കാന്‍ വേണ്ടിയാണെന്നും ഇതിനാണെങ്കില്‍ കെ.സുരേന്ദ്രനെ കൂടെ കൊണ്ട് പോവാ മായിരുന്നുവെന്നും വിഡി സതീശന്‍ ആരോപി ച്ചു. ഡല്‍ഹിയില്‍ കേരളത്തിലെ പ്രശ്‌നങ്ങളെക്കു റിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ല. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും വിലപേശാനുമാണ് മുഖ്യമന്ത്രി ഡല്‍ഹി ക്ക് പോയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ജനജീവിതം കൂടുതല്‍ ദുസ്സഹമായിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായങ്ങളൊന്നും ഉണ്ടാവുന്നില്ല. കേസ് ഒതുക്കലിന്റെ തിരക്കിലാണ് സര്‍ക്കാരെ ന്നും വിഡി സതീശന്‍ വിമര്‍ശിച്ചു.
വാക്‌സിനുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയെ കണ്ടിട്ടില്ല. കോവിഡില്‍ പ്രവാസികള്‍ മരിച്ചതിന് കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തില്ല. ജിഎസ്ടി തുടങ്ങി ഇന്ന് കേരളം നേരിടുന്ന ഒരു വിഷയവും ചര്‍ച്ച ചെയ്തിട്ടില്ല. ആളുകളെ കബളിപ്പിക്കുകയാണ് ചെയ്തത്- അദ്ദേഹം ആരോപിച്ചു.
കൊടകര കുഴല്‍പ്പണക്കേസില്‍ ഗൂഢാലോചന നടത്തിയ യഥാര്‍ത്ഥ പ്രതികളെ മുന്നില്‍ ക്കൊണ്ടു വരാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ യുള്ള ആളുകള്‍ക്ക് കുഴല്‍പ്പണവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഘപ രിവാറുമായി ബന്ധപ്പെട്ട ആളുകളാണ് പണം കൊണ്ടുവന്നതും കൊടുക്കാന്‍ ഉദ്ദേശിച്ചതെന്നുമുള്ള തെളിവുകള്‍ കിട്ടിയിട്ടും സാധാരണ ഹൈവെ റോബറിയ്ക്കപ്പുറത്തേക്ക് പോകാതിരിക്കാനുള്ള പ്രത്യേ ക ശ്രദ്ധാണ് പൊലീസും സര്‍ക്കാരും ചെലുത്തുന്നത് എന്ന അദ്ദേഹം കാസര്‍കോട് ആരോപിച്ചു.