English മലയാളം

Blog

up accident

 

ഉത്തർപ്രദേശ് പിൽബിത്ത് ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് ജീവഹാനി. 30 ഓളം പേർക്ക് പരിക്ക് പറ്റിയെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. പിൽബിത്ത് ജില്ല പുരണപൂർ പ്രദേശത്താണ് അപകടം നടന്നതെന്ന് പിൽബിത്ത് ജില്ലാ പൊലീസ് സുപ്രണ്ടൻ്റ് ജയ് പ്രകാശ് പറഞ്ഞു.

Also read:  ആറുമാസത്തിന് ശേഷം താജ് മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

ലക്നൗവിൽ നിന്ന് പിൽബിത്തിലേക്ക് പോകുന്ന ബസും പിക്ക് അപ്പ് വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് വയലിലേക്ക് മറിഞ്ഞു. യാത്രക്കാർ ചതഞ്ഞരഞ്ഞതായി പൊലീസ് പറഞ്ഞു.

Also read:  സിപ്ലയുടെ ഓഹരി കുതിച്ചു; നാലര വര്‍ഷത്തെ ഉയര്‍ന്ന വില

പിക്ക് അപ്പിലുണ്ടായിരുന്നവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ടൻ്റ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read:  ആസാമിലും യു.പി.യിലും മിന്നലേറ്റ് 31 മരണം

അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.