യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാ രികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണ കൂടവും രംഗത്ത് എത്തിയത്
ഹിമാചല്‍പ്രദേശ് : മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ ഈടാക്കും. അല്ലെ ങ്കില്‍ എട്ടു ദിവസം തടവ് ശിക്ഷ എന്നാണ് ഹിമാചല്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം. യാത്രാ നിയ ന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാരികളുടെ എ ണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണകൂടവും രംഗത്ത് എ ത്തിയത്.
കോറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നതോടെ യാ ത്രാതിരക്കുകളും ആരംഭിച്ചു കഴിഞ്ഞു. മണാലി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ജനക്കൂട്ട ത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
മണാലി ഉള്‍പ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ വിജനമായിരുന്നു. എന്നാ ല്‍ വീണ്ടും സഞ്ചാരികള്‍ എത്തിത്തുടങ്ങിയിത് മണാലിയെ ശ്രദ്ധേയമാക്കുകയാണ്. ഷിംലയാണ് മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം.2020-21 സാമ്പത്തിക വര്‍ഷത്തില്‍ കൊറോണ വ്യാപനം ഹിമാചല്‍ പ്രദേശിന്റെ സാമ്പത്തിക സ്ഥിതി മോശമാക്കി.6.2 ശതമാനം നെഗറ്റീവ് വളര്‍ച്ചയാണ് പ്രതീക്ഷിക്കു ന്നത്. പ്രധാമ വരുമാന മാര്‍ഗമായ ടൂറിസം മേഖല 81 ശതമാനത്തിലധികം ഇടിഞ്ഞതാണ് പ്രധാന കാരണം.