മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാ ണ് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹുല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയുടെ വിധി ഉചിതമാണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ശി ക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി കണ്ടെത്തി
അഹമ്മദാബാദ്: മാനനഷ്ടക്കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ ഹര്‍ ജി ഗുജറാത്ത് ഹൈക്കോടതി തള്ളി. ഹര്‍ജി തള്ളിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ രാഹു ല്‍ ഗാന്ധി അപ്പീല്‍ സമര്‍പ്പിച്ചത്. സെഷന്‍സ് കോടതിയുടെ വിധി ഉചിതമാ ണെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാ ഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി ക ണ്ടെത്തി. രാഹുലിനെതിരെ പത്തിലധികം കേസുകള്‍ നിലവിലുണ്ട്. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബ ഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
ഇതോടെ കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നടത്തിയ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ട ക്കേ സില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. രാജ്യ സ ഭാ എം പി സുശീല്‍ കുമാര്‍ മോദിയാ ണ് രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. ഗുജറാത്തിലെ മുന്‍ മന്ത്രിയും എംഎല്‍എ യുമായ പൂര്‍ണേഷ് മോദിയാണ് കേ സ് നല്‍കിയിരുന്നു. 2019ലാണ് കേസിനാസ്പദമായ പരാമര്‍ശം ഉ ണ്ടാ യത്. ബെല്ലാരിയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തില്‍, ‘എങ്ങനെ യാണ് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേര് വരുന്നത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ ശം.
സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി പരമാവധി ശിഷയായ 2 വര്‍ഷം തടവ് വിധിച്ചതോടെയാണ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമായത്. ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.