തിരുവനന്തപുരം: കോവിഡ് വ്യാപനം അനുദിനം രൂക്ഷമായി വരുന്ന സാഹചര്യ ത്തി ൽ സുരക്ഷാ മുൻകരുതലുകൾക്ക് എല്ലാ തലത്തി ലും തീവ്രജാഗ്രത വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ലിയു ജെ ) ആവശ്യപ്പെട്ടു . ഭരണസംവിധാനങ്ങളും രാഷ് ട്രീയ നേതൃത്വവും ഇതിന് മുൻകൈ എടുക്കണം. സമ്പർക്കത്തി ലൂടെയുള്ള രോഗപ്പടർച്ചയും ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളും കൂടിവരുന്ന പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തനവും കടുത്ത വെല്ലുവിളി അഭിമുഖീകരിക്കുകയാണെന്ന് യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ .പി റജിയും ജനറൽ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയിൽ പറഞ്ഞു .
ദിനേസേനയുള്ള വാർത്തകളുടെ കവറേജിൽ സാമൂഹിക അകലം പാലിക്കൽ അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾക്ക് പലപ്പോഴും പ്രായോഗിക തടസ്സങ്ങൾ നേരിടുകയാണ് .ആളുകളെ ഉൾക്കൊള്ളാൻ സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ പോലും വാർത്താ സമ്മേളനങ്ങളും മറ്റും നടക്കുന്നു . ദൃശ്യ മാധ്യമ പ്രവർത്തകരാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലായി അനുഭവിക്കുന്നത് . കാമറയും മറ്റും സജ്ജീകരിക്കുന്നതിന്
സ് ഥലസൗകര്യം കുറവായ ഇടങ്ങളിൽപ്പോലും പലപ്പോഴും വാർത്താസമ്മേളനങ്ങൾ നടക്കുന്നുണ്ട് . ഇത് മാധ്യമ പ്രവർത്തകരുടെ മാത്രമല്ല, നേതാക്ക ളുടെയും പ്രവർത്തകരുടെ അടക്കം സുരക്ഷക്ക് ഭീഷണിയാണ് . ഈ സാഹചര്യ ത്തിൽ വാർത്ത സമ്മേളനങ്ങളും മറ്റും മതിയായ സുരക്ഷാ സൗകര്യ ങ്ങളോടെ ക്രമപ്പെടുത്തുന്നതിന് നേതാക്കൾക്കും കീഴ് ഘടകങ്ങൾക്കും നിർദേശം നൽകണമെന്ന് വിവിധ രാഷ് ട്രീയ പാർട്ടികൾക്കുള്ള തുറന്ന കത്തിൽ അവർ അഭ്യർഥിച്ചു . മാധ്യമപ്ര വർത്തകരുടെ സുരക്ഷക്ക് സ്ഥാപനങ്ങളും പരമാവധി പരിഗണന നൽകണമെന്ന് അവർ ആവശ്യപ്പെട്ടു .