പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഘോട്ടാവഡെ ഫാറ്റയിലുള്ള എസ് വി എസ് അക്വാ ടെക്‌നോളജി എന്ന സാനിറ്റൈസര്‍ നിര്‍മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടാ യത്.
പൂനെ : മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണ സ്ഥാപനത്തില്‍ വന്‍ തീപിടുത്തം. 12 തൊഴിലാളികള്‍ മരിച്ചു. പത്തോളം തൊഴിലാളികളെ കാണാതായി. എട്ട് ഫയര്‍ ഫോഴ്‌സ് യൂണി റ്റുകള്‍ അപകടസ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്.
പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ ഘോട്ടാവഡെ ഫാറ്റയിലുള്ള എസ് വി എസ് അക്വാ ടെ ക്‌നോളജി എന്ന സാനിറ്റൈസര്‍ നിര്‍മാണ കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. സംഭവസമയം 37ഓളം തൊഴിലാളികള്‍ കമ്പനിയില്‍ ഉണ്ടായി രുന്നു എന്നാണ് വിവരം. പത്ത് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സംഭവസമയത്ത് 37 തൊഴിലാളികള്‍ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നതായി അധികൃതര്‍ പറ യുന്നു. 20 പേരെ രക്ഷിച്ചിട്ടുണ്ട്. 14 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തു നിന്ന് കണ്ടെത്തി. ഏതാനും പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. അപക ടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.