ഒഴുക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും ഉള്‍പ്പെടെ 13 പേരാണ് കഴിഞ്ഞ ദിവസം ഉണ്ടായ കനത്തമഴയില്‍ ഇതുവരെ മരിച്ചതായി ഔദ്യോഗിക സ്ഥിരീക രണം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞദിവസം ഉണ്ടായ കനത്തമഴയില്‍ മരണം 13 ആയി ഉയര്‍ന്നു. കോട്ടയം കൂട്ടിക്കലില്‍ കനത്തമഴയെ തുടര്‍ന്ന് ഉണ്ടായ ഉരുള്‍പൊട്ട ലില്‍ 10 മരണം സ്ഥിരീകരിച്ചു. ഒഴു ക്കില്‍പ്പെട്ട് രണ്ടുപേരും ഇടുക്കി പെരുവന്താനത്ത് ഒരാളും ഉള്‍പ്പെടെ 13 പേരാണ് കഴിഞ്ഞദിവസം ഉ ണ്ടായ കനത്തമഴയില്‍ ഇതുവരെ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.
കൂട്ടിക്കലില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ ഒന്‍പതുപേരുടെ മൃതദേഹമാണ് ഇന്ന് കണ്ടെ ത്തിയത്. കാവാലി ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (47), പ്ലാപ്പള്ളിയില്‍ കാണാതായ റോഷ്നി (48), സരസമ്മ മോഹ നന്‍ (57), സോണിയ (46), മകന്‍ അലന്‍ (14) എന്നിവരെ തിരിച്ചറിഞ്ഞു. ഇനി രണ്ടുപേരെ കൂടി കണ്ടെ ത്താനുണ്ട്. ഓലിക്കല്‍ ഷാലറ്റ്, കൂവപ്പള്ളിയില്‍ രാജമ്മ എന്നിവര്‍ മരിച്ചത് ഒഴുക്കില്‍പ്പെട്ടാണ്.
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ കൊക്കയാറില്‍ ഒരു കുടുംബത്തിലെ ഏഴുപേരുള്‍പ്പെടെ എട്ടുപേ ര്‍ക്കായാണ് തെരച്ചില്‍ തുടരുന്നത്. കളപ്പുരയ്ക്കല്‍ നസീറിന്റെ കുടുംബത്തെയാണ് കണ്ടെത്താനുള്ളത്.
മഴ നിലയ്ക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.അപകട സാഹചര്യങ്ങളില്‍ പെടാതിരി ക്കാനുള്ള മുന്‍കരുതലുണ്ടാ കണം. വേ ണ്ടിവന്നാല്‍ മാറി താമസിക്കാനും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും അനാവശ്യയാത്രകള്‍ ഒഴിവാക്കാ നും ശ്രദ്ധിക്കണം.
കേരളത്തിലുടനീളം ഇന്ന് ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദീ പി നു സമീപം രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും വൈകുന്നേരം വരെ മഴ തുടരാന്‍ സാധ്യതയുള്ളതായാണ് കാ ലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടിവിച്ച മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്ത പുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂര്‍,പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സംസ്ഥാനത്താകെ 105 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ കൂടുതല്‍ക്യാംപുകള്‍ അതിവേഗം തുടങ്ങാന്‍ സജ്ജീകരണമൊരുക്കിയിട്ടുമുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഓ രോ ടീമുകളെ പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി,എറണാകുളം,തൃശൂര്‍,മലപ്പുറം ജില്ലകളില്‍ വിന്യസിച്ചി ട്ടുണ്ട്. ഇതുകൂടാതെ 5 ടീമിനെക്കൂടി ഇടുക്കി,കോട്ടയം,കൊല്ലം,കണ്ണൂരും, പാലക്കാട് ജില്ലകളില്‍ വിന്യസി ക്കാനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.