തിരുവനന്തപുരം :ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിളും പശ്ചിമ ബംഗാളിലും ചെയ്ത രീതിയിൽ മറ്റു കക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബി ജെ പി യിലെത്തിക്കാനാണ് നീക്കം ഇങ്ങനെ എത്തുന്നവർക്കായി ബി ജെ പി ഒഴിച്ചിടുന്നുണ്ട്.

കേന്ദ്ര മാൻ പ്രഹ്ലാദ് ജോഷി, കർണാടക ഉപ മുഖ്യമന്ത്രി അശ്വന്ത് നാരായൺ, കർണാടക എം എൽ എ സുനിൽ കുമാർ കാർക്കളെ എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കളെ മറുകണ്ടം ചാടിക്കുന്നത്.

ബി ജെ പി യിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ സംസാരിച്ചിരുന്നു. കേരള കോൺഗ്രസ്സിലെയും ഇടതു പക്ഷത്തെയും ചില നേതാക്കളെയും ഇവർ ലക്ഷ്യമിടുന്നുണ്ട്.
അടുത്ത കാലത്ത് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെത്തിയ മറ്റൊരു നേതാവ് ബി ജെ പി നേതൃത്വ വുമായി ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആന്റണി രാജുവുമായി തെറ്റി പ്പിരിഞ്ഞു നിൽക്കുന്ന ചില നേതാക്കളുമായി ചർച്ച പുരോഗമിക്കുന്നുണ്ട്.











