ഫിലിം ചേംബര്‍ ഭാരവാഹികള്‍ ഫിയോക്കുമായും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരു മായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും
കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ തിയറ്റര്‍ തിയേറ്റര്‍ റിലീസില്ല.ഫിലിം ചേംബര്‍ പ്രതി നിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആന്റണി പെരു മ്പാവൂര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ തിയേറ്ററുടമകള്‍ അംഗീകരിച്ചില്ല. തുടര്‍ന്നാണ് ഒടിടി റിലീസിലേക്ക് പോകുന്നത്.
നേരത്തേ മരയ്ക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഫിയോക് പറഞ്ഞി രുന്നു.എന്നാല്‍ ഒടിടിയില്‍ റിലീസ് ചെയ്താല്‍ തനിക്ക് വലിയൊ രു തുക പ്രതിഫലം ലഭിക്കുമെന്നും സമാ നമായ രീതിയില്‍ മിനിമം ഗ്യാരന്റിയെങ്കിലും നല്‍കണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നു ചേര്‍ന്ന ഫിയോക് എക്‌സിക്യൂ ട്ടീവ് യോഗം ഫിലിം ചേംബറിനെ അറിയിക്കുകയായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയി ലൂടെ യായിരിക്കും ചിത്രം റിലീസിനെത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകും.
മറ്റു വിട്ടു വീഴ്ചകള്‍ക്ക് തയ്യാറാണെന്നും 10 കോടി രൂപ അഡ്വാന്‍സ് ആയി നല്‍കാമെന്നും ഫിയോക് അറി യിച്ചു. എന്നാല്‍ ഫിലിം ചേംബര്‍ ഭാരവാഹികളും ആന്റണി പെരു മ്പാവൂരുമായും നടത്തിയ ചര്‍ച്ച പരാജ യപ്പെടുകയായിരുന്നു.100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തിന്റെ റിലീസിന് ഇ നിയും കാത്തിരിക്കാന്‍ സാധിക്കില്ലെന്നും മരയ്ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിനെക്കു റിച്ച് ആലോചിക്കുന്നുണ്ടെന്നും ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കിയിരുന്നു.
മരയ്ക്കാര്‍ റിലീസ് വിവാദമായിരിക്കെ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്കില്‍ നിന്നും ആന്റണി പെരുമ്പാവൂര്‍ രാജിവച്ചിരുന്നു. ഫിയോക് ചെയര്‍മാന്‍ ദിലീപിന്റെ കൈവശമാണ് രാജിക്കത്ത് നല്‍കിയ ത്. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കു ന്നില്ല. രാജി കത്ത് സ്വീകരിക്കണമെന്നുമാണ് അദ്ദേഹം കത്തില്‍ പറഞ്ഞത്.
നിലവില്‍ 50 ശതമാനം ആളുകളെ തിയേറ്ററുകളിലേക്ക് പ്രവേശിപ്പിക്കാനാകൂ. ഈ സാഹചര്യത്തില്‍ ചി ത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ല. തിയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനിയും കാ ത്തിരിക്കാനാകില്ല. അനുകൂല സാഹചര്യമൊരുക്കിയാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഇല്ലെങ്കില്‍ മറ്റുവഴികളെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.