മകളെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി
തിരുവനന്തപുരം: പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടുവെന്നു ആരോപണം നേരിടുന്ന മ ന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി വേണ മെന്ന് യുവതിയുടെ അച്ഛന്‍. മകളെ ഹോട്ടല്‍ മുറിയി ലേക്ക് വിളിച്ചു വരുത്തിയ എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തി എന്നുമായിരുന്നു പരാതി.
പൊലീസ് ഇതുവരെ കേസ് അന്വേഷിച്ചിട്ടില്ലെന്ന് യുവതിയുടെ അച്ഛന്‍ പറഞ്ഞു. അന്വേഷണം നട ന്നാലേ തൃപ്തിയുണ്ടോ എന്ന് പറയാന്‍ കഴിയു. ശശീന്ദ്രന് എതിരായ പരാതി അന്വേഷിക്കാന്‍ എന്‍ സിപി നിയോഗിച്ച അന്വേഷണ കമ്മീഷനെ കുറിച്ച് അറിയില്ല. പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയി ല്‍ കമ്മീഷന്‍ ഉണ്ടെങ്കില്‍ സഹകരിക്കുമെന്നും യുവതിയുടെ അച്ഛന്‍ പറഞ്ഞു.
അതേസമയം എന്‍സിപി നേതാവിനെതിരെ പീഡന പരാതിയില്‍ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ നടന്ന സമയത്തെപ്പറ്റി വ്യക്തതയില്ലെന്ന കാരണം പറഞ്ഞാണ് പൊലീസ് ഇതുവരെ കേസ് എടുക്കാതിരുന്നത്. എന്നാല്‍ മന്ത്രിയുടെ കേസി ലെ ഇടപെടല്‍ പുറത്തു വന്നതോടെ പൊലീസ് ഇന്നലെ കേസെടുക്കുകയായിരുന്നു. പദ്മാകരനും, എന്‍സിപി പ്രവര്‍ത്തകന്‍ രാജീവിനും എതിരെയാണ് കേസ് എടുത്തത്. ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ തുടര്‍ന്നുള്ള വ്യാജ പരാതി എന്നാണ് പദ്മാകരനും അനുകൂലികളും വിശദീകരിക്കുന്നത്.