പീഡനത്തിനിരയാകുന്ന സ്ത്രീകളുടെ ചികിത്സക്ക് ജില്ലാ, താലൂക്ക് തലങ്ങളില്‍ പ്രത്യേക ആശുപ ത്രികളും പുനരധിവാസത്തിനു പ്രത്യേകം കേന്ദ്രങ്ങളൊരുക്കും. ചികിത്സയ്ക്കെ ത്തുന്നവരുടെ സ്വ കാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂര്‍ണമായി സുരക്ഷിത മാക്കും
തിരുവനന്തപുരം: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ജില്ലാ, താലൂക്ക് തലങ്ങളില്‍ ഒന്നിലധികം ആശുപത്രികളും മറ്റ് പുനരധിവാസ കേന്ദ്രങ്ങളും കണ്ടെ ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റ ണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
പുനരധിവാസത്തിനായി ഒരു പ്രോട്ടോകോള്‍ രൂപീകരിക്കാനും തീരുമാനിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരു നോഡല്‍ ഓഫിസറേയും നിയമിക്കും. പീഡനത്തിന് ഇരയായി ആശുപത്രികളില്‍ ചികിത്സ യ്ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂര്‍ണമായി സുരക്ഷിത മാക്കും. ഇതിനാവശ്യമായ നടപടികള്‍ പോലിസ്, ആരോഗ്യ, വനിതാശിശുവികസന വകുപ്പുകള്‍ സ്വീകരി ക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.