മദ്യശാലകള്‍ക്ക് മുന്നില്‍ കോറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന ഫോട്ടോകളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം
കൊച്ചി : സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് സംബന്ധിച്ച് സര്‍ക്കാരിനോട് വിശദീക രണം തേടി ഹൈക്കോടതി. ചൊവ്വാഴ്ചയ് ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നി ര്‍ദ്ദേശം. മദ്യശാലകള്‍ക്ക് മുന്നില്‍ കോറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടി നില്‍ക്കുന്ന ഫോ ട്ടോകളും വീഡിയോകളും പരിശോധിച്ചതിന് ശേഷമാണ് കോടതിയുടെ പരാമര്‍ശം.
മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ മര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി യുടെ തീരുമാനം. കോറോണ കാലത്ത് ഇത്തരം ആള്‍ക്കൂട്ട ങ്ങള്‍ ഉണ്ടാകുന്നത് കണ്ടില്ലെന്ന് നടക്കാനാവില്ലെന്ന് കോടതി പറഞ്ഞു. എക്‌സൈസ് കമ്മിഷ ണ റോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നിലവില്‍ കോറോണ പ്രോട്ടോക്കോള്‍ ലംഘനമാണ് നടക്കുന്നത് എന്നാണ് ഹര്‍ജിക്കാരന്‍ ആരോപി ച്ചത്. ഇത് കോടതി ശരിവെച്ചു. കോറോണ വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്ര ണങ്ങള്‍ നിലനില്‍ക്കേ മദ്യശാലകള്‍ക്ക് മുന്നില്‍ മാത്രം ഇത്തരം അയവ് പാടില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.