സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോ ട് ബെവ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചു
തിരുവനന്തപുരം : വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിനെക്കുറിച്ച് ആലോചനകള്‍ ഇല്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യം കഴിക്കുന്നവര്‍ക്ക് അത് കിട്ടാതിരിക്കുമ്പോള്‍ ഒരുപാട് പ്രശ്നങ്ങളുണ്ടെ ന്നും എല്ലാം കണക്കിലെടുത്ത് മദ്യം ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മദ്യം നല്‍കുന്നതിന് വേണ്ടിയുള്ള ഏര്‍പ്പാടുകളും ചെയ്യും. അത് ആപ്പ് വഴി വേണോ, നേരിട്ട്വേ ണോ എന്ന് ആലോചിക്കും ആക്ഷേപങ്ങള്‍ക്ക് ഇടവരാത്ത രീതിയില്‍ കാര്യങ്ങള്‍ ചെയ്യും. മദ്യം കൊടുക്കുമ്പോള്‍ നല്ല നിലയില്‍, സാമൂഹിക അകലമൊക്കെ പാലിച്ച് കൊടുക്കുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. മദ്യവര്‍ജ്ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കഴിക്കുന്നവര്‍ക്കും കഴിക്കാം, അല്ലാത്തവര്‍ കഴിക്കേണ്ട. മദ്യത്തിന്റെ ലഭ്യത കുറയ്ക്കാനാണ് നോക്കുന്ന തെന്നും മന്ത്രി പറഞ്ഞു.
നേരത്തെ മദ്യത്തിന്റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹോം ഡെലിവറിയിലേക്ക് കടക്കേണ്ടന്ന നിലപാടാണ് എക്‌സൈസ് മന്ത്രി സ്വീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്റെ നിലപാട് അറിഞ്ഞശേ ഷമായിരിക്കും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ബാറുകളും, ബവ്‌റി ജസ് ഔട്ട്‌ലെറ്റുകളും ഉടന്‍ തുറക്കേണ്ടെന്നായി രുന്നു ആരോഗ്യവകുപ്പിന്റെ നേരത്തെയുള്ള നിലപാട്.
സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരി നോട് ബെവ്‌കോ ആവശ്യപ്പെട്ടു. നിലവില്‍ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാ രിനെ അറിയിച്ചു. ഇനിയും ഔട്ട്‌ലെറ്റുകള്‍ അടഞ്ഞു കിടന്നാല്‍ നഷ്ടം കൂടും. ശമ്പളം, കടവാ ടക എന്നിവയ്ക്കായി സര്‍ക്കാരിന്റെ സഹായവും വേണ്ടി വരും. ഇതിനാല്‍ വൈകാതെ ഔട്ട്‌ലെറ്റുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ബെവ്‌കോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.