തിങ്കളാഴ്ച രാവിലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മത്സ്യ ത്തൊഴിലാളികള്‍ക്ക് നേരെയാണ് ശ്രീലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു
ചെന്നൈ: ശ്രീലങ്കന്‍ നാവികസേന തമിഴ്‌നാട് സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെ ടിയുതിര്‍ത്തു. നാഗപട്ടണത്തു നിന്നും മീന്‍ പിടുത്തത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ യാണ് ശ്രീലങ്കന്‍ നാവികസേന വെടിയുതിര്‍ത്തത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവി ലെ അന്താരാഷ്ട്ര കപ്പല്‍ച്ചാലിന് സമീപം മീന്‍ പിടിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നേ രെയാണ് ശ്രീലങ്കന്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു.
നാഗപട്ടണം സ്വദേശി കലൈശെലല്‍വനാണ് പരിക്കേറ്റത്. കലൈശെല്‍വത്തിന്റെ തലയ്ക്കാണ് പരി ക്കേറ്റത്. പത്തംഗ സംഘം സഞ്ചരിച്ച ബോട്ടി ന് നേരെയാണ് ആക്രമണം നടന്നത്. കൊടൈക്കര തീരത്തിലാണ് സംഭവം.
ഇന്ന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം. പ്രകോപനമില്ലാതെ വെടിവെക്കുകയായിരുന്നു എന്ന് തൊഴി ലാളികള്‍ പറഞ്ഞു. ആദ്യം കല്ലെറിയുകയും പിന്നീട് വെടിവെക്കുകയും ചെയ്തു എന്നാണ് തൊഴി ലാ ളികള്‍ പറയുന്നത്.