മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അസം റൈഫിള്‍സ് കമാന്‍ ഡിങ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് ആക്രമണത്തില്‍ കൊല്ല പ്പെട്ടത്. നാല് സൈനികര്‍ വീരമൃത്യുവരിച്ചു
ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെയുണ്ടായ ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസ റും ഭാര്യയും മകനും സംഭവ സ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓ ഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നാല് സൈനി കരും വീരമൃത്യുവരിച്ചു.മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരന്‍ സിങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാ ണ് ആക്രമണം ഉണ്ടായത്. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.വാഹന വ്യൂഹത്തിന് നേരെ കുഴി ബോംബ് ആക്രമണമായിരുന്നു ഉണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് സംഭവത്തിന് പിന്നില്‍ എന്നാണ് സൂചന. കഴിഞ്ഞ ദിവസം അസം റൈഫിള്‍സിന്റെ നേതൃത്വത്തില്‍ ഇന്ത്യ- മ്യാന്മര്‍ അതിര്‍ത്തിയില്‍ വലിയ സ്ഫോടക ശേഖരം പിടികൂടിയി രുന്നു. 200 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് ഭീകരരില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ മൂന്ന് ഭീകരരെയാണ് അറസ്റ്റ് ചെയ്യുന്നത്. ഇതിന് പകരമായി നടത്തിയ പ്രത്യാക്രമണമാണിതെന്നാണ് സൂചന.
ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ കുറ്റവാളികള്‍ ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. ആക്രമണം നടത്തുന്നവരെ വെറുതെ വിടി ല്ലെന്നും നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.