യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരു കള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം. ‘മഞ്ഞുപുലി’
മഞ്ഞുപരപ്പിലൂടെ ഒറ്റയ്ക്ക് നീങ്ങുന്ന മഞ്ഞുപുലിയുടെ ദൃശ്യം അപൂര്‍വ്വമായ ദര്‍ശനസൗഭാഗ്യമാണ്. 1973-ല്‍ സെന്‍ വിദ്യാര്‍ത്ഥിയും പരിസ്ഥിതി പ്രേമിയുമായ പീറ്റര്‍ മാത്തിസന്‍ മഞ്ഞുപുലിയെ ഒരു നോക്കു കാണുവാനായി നേപ്പാളിലെ ദുര്‍ഘടമായ പര്‍വ്വതനിരകളിലേക്ക് യാത്ര തിരിച്ചു.
അദ്ദേഹ ത്തിനെ സംബന്ധിച്ചിടത്തോളം കേവലമൊരു യാത്രയെന്നതിലുപരി സ്വന്തം അസ്തിത്വത്തി ന്റെ പൊരുള്‍ തേടല്‍കൂടിയായിരുന്നു അത്. യാത്രാവിവരണമെന്നതിലുമപ്പുറം ആത്മീയമായും ദാര്‍ശനികവുമായി നിരവധി അടരുകള്‍ ഉള്ളിലൊളിപ്പിക്കുന്ന അതിവിശിഷ്ടമായ കൃതിയുടെ മികച്ച വിവര്‍ത്തനം. ‘മഞ്ഞുപുലി’. പീറ്റര്‍ മാത്തിസന്‍. വിവര്‍ത്തനം – ജെനി ആന്‍ഡ്രൂസ്. ഡിസി ബുക്‌സ്. വില 387 രൂപ.


















