കൊല്ലം പൂയപ്പള്ളി ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന്‍,അയല്‍വാസി സുധീന എന്നിവരാണ് അറസ്റ്റിലായത്.പതിമൂന്നും ഒന്‍പതും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ് സുധീന
കൊല്ലം :മക്കളെ ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും അയല്‍ വാസിയായ യുവാവും അറസ്റ്റില്‍.കൊല്ലം പൂയ പ്പള്ളി ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതി ന്‍ (33), അയല്‍വാസി സുധീന (36) എന്നി വരാണ് അറസ്റ്റിലായത്.
വിവാഹിതനും ഒരു ആണ്‍കുട്ടിയുടെ അച്ഛനുമാണ് ജിതിന്‍.പതിമൂന്നും ഒന്‍പതും വയസുള്ള രണ്ടു കു ട്ടികളുടെ അമ്മയാണ് സുധീന. ഭാര്യയെ കാണാനില്ലെന്ന് കാട്ടി സുധീനയുടെ ഭര്‍ത്താവ് പൂയപ്പള്ളി പൊലീ സില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണത്തിനിടെ സുധീനയെയും ജിതിനെയും കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുക യായിരുന്നു. ബാലനീതി വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത് . കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അടുത്തടുത്ത വീടുകളില്‍ താമസിച്ചിരുന്ന ജിതിനും, സുധീനയും തമ്മില്‍ ഏറെ കാലമായി അടുപ്പത്തി ലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരുടെയും വീടുകളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ രൂ ക്ഷമായതോടെ ഇരുവരും ഒരുമിച്ച് നാടുവിടുകയായിരുന്നു.












