ഐഎസ്ആര്‍ഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍ വിഡി-2 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേ സ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി2 റോക്കറ്റ് 3 ഉപഗ്ര ഹങ്ങളുമായി കുതിച്ചുയര്‍ന്നത്.
ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് എസ്എസ്എല്‍വിഡി-2 വിജയകരമായി വിക്ഷേപിച്ചു. ആന്ധ്രപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് രാവിലെ 9.18നാണ് എസ്എസ്എല്‍വി-ഡി2 റോക്കറ്റ് 3 ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്നത്. ദൗ ത്യം വിജയകരമായി പൂര്‍ത്തിയായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് വിക്ഷേപിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ആദ്യവിക്ഷേപണം സെര്‍വറിലെ തകരാര്‍ മൂലം പരാജയപ്പെട്ടിരുന്നു. വിക്ഷേപണ വാഹനത്തിന്റെ സാങ്കേതിക ഘടനയില്‍ ചില മാറ്റങ്ങ ള്‍ വരുത്തിയാണ് ഐഎസ്ആര്‍ഒ വിക്ഷേപണം നടത്തുന്നത്. വിക്ഷേപണം നടത്തി 15 മിനിറ്റിനകം ഉപഗ്രഹങ്ങള്‍ 450 കിലോമീറ്റര്‍ അക ലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം.
ബഹിരാകാശ വിപണി കീഴടക്കാനായി ഐ എസ് ആര്‍ ഒ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാ ണ് എസ്എസ്എല്‍വി. പിഎസ്എല്‍വി, ജിഎസ്എല്‍വി, എല്‍വി എം3 എന്നിവയുടെ യത്ര കരുത്തനല്ല ഈ സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍. എന്നാല്‍, അത്ര ചെറുതുമല്ല.34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള റോക്കറ്റി ന്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോ മീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ് എസ് എല്‍ വിക്ക്.
രണ്ടാം ഘട്ടത്തില്‍ റോക്കറ്റില്‍ നിന്ന് വേര്‍പെട്ടപ്പോള്‍ ഉണ്ടായ കമ്പനവും അത് കാരണം സോഫ്റ്റ്വെയറി ലുണ്ടായ ആശയക്കുഴപ്പവുമാണ് ആദ്യ ദൗത്യം പരാജയപ്പെടാന്‍ ഇടയാക്കിയത്. പോരായ്മകള്‍ പരിഹരി ച്ചാണ് റോക്കറ്റ് വീണ്ടും വിക്ഷേപിച്ചത്. ഇസ്രോയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എ സ്എല്‍വി.