സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേശിയും ബി ജെ പി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന് (ബാലു) എന്നിവര്‍ ക്കെതിരെ കൊച്ചിയിലെ കെട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊ ലിസ് കേസെടുത്തത്
കൊച്ചി : കെട്ടിട നിര്മാാവിനെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ക്കെതിരെ പൊ ലിസ് കേസ്. സിപിഎം പ്രദേശിക നേതാവ് കാക്കനാട് കൊപ്പറമ്പറില്‍ ശ്യം (ശ്യംകുമാര്‍), എളമക്കര സ്വദേ ശിയും ബിജെപി ജില്ലാ കമ്മിറ്റിയംഗവുമായ ബാലചന്ദ്രന് (ബാലു) എന്നിവര്‍ക്കെതിരെ കൊച്ചിയിലെ കെ ട്ടിട നിര്‍മാതാവിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലിസ് കേസെടുത്തത്. എളമക്കര ഭവന്‍സ് സ്കൂ ളിന് സമീപം താമസിക്കുന്ന കെട്ടിട നിര്‍മാതാവ് ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടാന്‍ ശ്ര മിച്ചത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നല്കിയ പരാതി പിന്‍വലിക്കാന്‍ അഞ്ച് ല ക്ഷം രൂപ നല്‍കണമെന്ന് ശ്രീനിവാസനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

എളമക്കരയില്‍ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിക്കുന്ന ശ്രീനിവാസനെതിരെ കൊച്ചി കോര്പ്പ റേഷനില്‍ പരാതി ലഭിച്ചിരുന്നു. ചട്ടം ലംഘിച്ചാണ് കെട്ടിട നിര്‍മ്മാണമെന്ന കാക്ക നാട് സ്വദേശി ശ്യാം കുമാറിന്റെ പരാതിയില്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ ബിജെപി ജില്ലാ ക മ്മറ്റി അംഗമായ ബാലച ന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പരാതി പിന്‍വലിക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ അ നുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്ന് ശ്രീനിവാസന് പറയുന്നു. ശ്രീനിവാസന് നല്കിയ പ രാതിയില്‍ ഭീണപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമ ത്തിയാണ് പൊലിസ് കേസ്.

നേരത്തെയും ശ്യംകുമാറും ബാലചന്ദ്രനും ഉള്‍പ്പെടുന്ന സംഘം കെട്ടിട നിര്‍മ്മാതാ ക്കളെയും സാധാരണക്കാരെയും ഭീണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. കാക്കനാട് വിഎസ്എന്എല് റോഡില്‍ പുറമ്പോക്കില്‍ താമസിക്കു ന്ന മലയരയ സമുദായഗം പത്മിനി പുരുഷനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്ര മിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. തൃക്കാക്കര അസി.പൊലിസ് കമീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ഏകദേശം രണ്ട് വര്‍ഷം മുമ്പ് എഡി എമ്മിന്റെ പേരില്‍ അമ്യൂസ്മെന്റ് പാര്‍ക്കില്‍ വിളിച്ച് ശ്യാമിനും കുടുംബത്തിനും സൗജന്യ ടിക്കറ്റ് തര പ്പെടുത്തിയെന്നും പരാതി ഉയര്‍ന്നിരുന്നു. കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ നിരവധി പേര് കണ്ണികളായിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം.