രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കോഴിക്കോട്: രാമനാട്ടുകരയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് കരുതിയെന്ന് ഫാത്തിമ പൊ ലീസിനോട് പറഞ്ഞു.
ഒരു മാസത്തില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് റോഡരികില്‍ ഉപേക്ഷിച്ചനിലയില്‍ ഇന്ന് കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിക്ക് പണിക്കിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളാണ് തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപം വഴിയരികില്‍ പിഞ്ചുകുഞ്ഞിനെ ആദ്യം കണ്ടത്.
തുടര്‍ന്ന് സമീപവാസികളെയും പൊലീസിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് കുഞ്ഞിനെ ആദ്യം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും പരിചരണ ത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ആദ്യം കണ്ട ഇതര സംസ്ഥാന തൊഴിലാളികളുടെ മൊഴി രേഖപ്പെടുത്തി.