യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊ ള്ളലേറ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്
പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തീപൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതക മാണെന്ന് ആരോപണം. യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തിയതാണെന്ന ആരോ പണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. കാരാപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് തീപൊള്ള ലേ റ്റ് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചത്.
ശ്രീജിത്തിന് മറ്റൊരാളുമായി അടുപ്പമുണ്ടെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ശ്രുതിയെ ശ്രീ ജിത്ത് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നുമാണ് മാതാപിതാക്കളുടെ ആരോപണം. തന്റെ മകളെ മണ്ണെ ണ്ണയൊഴിച്ച് കൊലപ്പെടുത്തിയതാണെന്ന് ശ്രുതിയുടെ അച്ഛന്‍ ശിവന്‍ പറയുന്നു. മരണത്തി ന് മുമ്പ് ഇക്കാര്യം ശ്രുതി പറഞ്ഞിരുന്നതായാണ് സഹോദരിയും അമ്മയും പറയുന്നത്. മറ്റൊരു പെണ്‍കുട്ടി യുമായി ശ്രീജിത്തിന് ബന്ധമുണ്ടായിരു ന്നു. ഇത് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.
ഭര്‍ത്താവ് ശ്രീജിത്ത് പിന്നില്‍ നിന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണ്. മകള്‍ ഇക്കാര്യം പറ ഞ്ഞു. ഭര്‍തൃവീട്ടുകാരില്‍ നിന്ന് നിരന്തര ഭീഷണി ഉണ്ടായിരുന്നു. ജാതിപറഞ്ഞ് നിരന്തരം അധി ക്ഷേപിച്ചു എന്നും ശ്രുതിയുടെ മാതാപിതാക്കള്‍ പറയുന്നു. മകളുടെ മരണത്തെ കുറിച്ച് അന്വേഷ ണം നടത്തണമെന്നാവശ്യപ്പെട്ട് ശിവന്‍ ഇന്ന് വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കും.
ശ്രുതിയുടെ ശരീരത്തില്‍ തീ പടര്‍ന്ന ഉടന്‍ അണയ്ക്കാമായിരുന്നിട്ടും കുട്ടികളുടെ കരച്ചില്‍കേട്ട് അ യല്‍വാസികളെത്തിയപ്പോഴാണ് ശ്രീജിത്ത് തീയണയ്ക്കാന്‍ ശ്രമിച്ചത്. മക്കള്‍ക്ക് സത്യമറിയാ മെന്നും സംഭവശേഷം ശ്രീജിത്തിന്റെ വീട്ടുകാര്‍ മക്കളെ പേടിപ്പിച്ചുനിര്‍ത്തിയിരിക്കയാണെന്നും ഇവര്‍ ആ രോപിച്ചു. ശ്രുതിയുടെ മരണത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശ്രീ ജിത്തിന്റെ കൈകള്‍ക്ക് പൊള്ളലേറ്റി ട്ടുണ്ട്. മക്കളില്‍ നിന്നെടുത്ത മൊഴിയുടെയും ശ്രുതി മരിക്കു ന്നതിനുമുമ്പ് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയുടെയും അടിസ്ഥാനത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












