അപൂര്‍വവും എന്നാല്‍ മാരകവുമായ അണുബാധയെ എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയില്‍ പെടുത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്
ന്യൂഡല്‍ഹി : കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് (മ്യൂകോര്‍മൈകോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങ ള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അപൂര്‍വവും എന്നാല്‍ മാരകവുമായ അണുബാധയെ എപിഡെമിക് ഡിസീസ് ആക്ടിന്റെ പരിധിയില്‍ പെടു ത്തണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ഇതോടെ, കോവിഡ് ഭേദമാകുന്ന രോഗികളില്‍ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയാല്‍ ആരോഗ്യ മന്ത്രാലയത്തെ വിവരം അറിയിക്കേണ്ടിവരും. കോവിഡ് ആദ്യ തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി രണ്ടാം തരംഗത്തില്‍ മ്യൂകോര്‍മൈകോസിസ് എന്ന പൂപ്പല്‍ ബാധയുടെ രൂപത്തില്‍ പുതിയ വെല്ലുവിളി ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
പല സംസ്ഥാനങ്ങളിലെയും കോവിഡ് ബാധിതരില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. ഇത് കോവിഡ് രോഗികളില്‍ ദീര്‍ഘകാല അസുഖങ്ങള്‍ക്കും മരണ ത്തിനും വരെ കാരണമാകുന്നു. നേത്ര സര്‍ജന്‍, ഇഎന്‍ടി വിദഗ്ധര്‍, ജനറല്‍ സര്‍ജന്‍, ന്യൂറോ സര്‍ജന്‍, ഡെന്റല്‍ സര്‍ജന്‍, ഫംഗസ് പ്രതിരോധ മരുന്ന് എന്നിവ ഉള്‍പ്പെടെ ബഹുവിധ പ്രതിരോധ പ്രവര്‍ത്തനം ആവശ്യമാണ്.
മ്യൂകോര്‍മൈകോസിസ് പരിശോധിച്ച് കണ്ടെത്താനും പ്രതിരോധിക്കാനുമായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണ മെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ആദ്യ തരംഗത്തില്‍ ഏതാനും മ്യൂകോര്‍മൈകോസിസ് ബാധ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ രണ്ടാം തരംഗത്തില്‍ ഫംഗസ് ബാധിക്കുന്ന കേസുകള്‍ വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ രണ്ടാ യിരത്തില്‍പരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ 35 വീതം കേസുകള്‍ എയിംസിലും ഗംഗാറാം ആശുപത്രിയിലും മാത്രമായുണ്ട്. കര്‍ണാടകയില്‍ 97 കേസുകളായി. ഉത്തരാഖണ്ഡ്, തെലങ്കാന, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് കേസുകളില്‍ വര്‍ധനയുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സിച്ചാല്‍ പരിഹരി ക്കാവുന്നതാണ് ബ്ലാക്ക് ഫംഗസ് ബാധയെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.












