ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് തിരുവന ന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കന്മാരുടെ യോഗം
തിരുവനന്തപുരം: മതസൗഹാര്‍ദ്ദവും സമുദായങ്ങള്‍ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാന്‍ പാടില്ലെ ന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് ബാവ.ബിഷപ്പിന്റെ പരാമര്‍ശം ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണ മെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കന്മാരുടെ യോഗം ആവശ്യപ്പെട്ടു.
മതസൗഹാര്‍ദം നിലനിര്‍ത്താന്‍ പ്രാദേശികതല ചര്‍ച്ചകള്‍ക്ക് സംവിധാനം വേണം. മതങ്ങള്‍ തമ്മി ലും സമുദായങ്ങള്‍ തമ്മിലുമുള്ള ആത്മ ബന്ധം നഷ്ടപ്പെടാന്‍ പാടില്ല. മത, ആത്മീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കണം. ലഹരിമരുന്ന് എന്നതിനെ ലഹരിമ രുന്ന് എന്നുമാത്രം പറഞ്ഞാല്‍ മതിയെന്ന് കര്‍ദിനാള്‍ മാര്‍ ക്ലിമ്മിസ് പറഞ്ഞു.
കേരളത്തിന്റെ പല കോണുകളില്‍ നിന്നുമുയര്‍ന്ന ആവശ്യമാണ് മതസൗഹാര്‍ദ്ദവും, സമുദായങ്ങ ള്‍ തമ്മിലുള്ള ബന്ധവും നഷ്ടപ്പെടാന്‍ പാടില്ല എന്നത്. ഇതിനായി വിവിധ സമുദായങ്ങള്‍ തമ്മില്‍ ഒന്നിച്ച് ചേരുന്ന പ്രാദേശിക ഫോറങ്ങള്‍ വേണമെന്ന് ചര്‍ച്ച ചെയ്തു. മത ആത്മീയ മേഖലയിലുള്ള വര്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മറ്റു സമുദായങ്ങളിലുള്ളവര്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും ക്ലിമീസ് ബാവ ഓര്‍മിപ്പിച്ചു.
എല്ലാ സംഘടനകളെയും വിളിച്ചു ചേര്‍ത്തുള്ള ചര്‍ച്ചയായിരുന്നില്ലെന്നും സമാധാനപരമായ അന്ത രീക്ഷം സ്ഥാപിക്കുന്നതിനായിരുന്നു ചര്‍ച്ചയെ ന്നും ക്ലിമീസ് ബാവ പറഞ്ഞു. ബിഷപ്പിന്റെ വിവാദ പ്ര സ്താവനയുടെ സാഹചര്യത്തിലാണ് ചര്‍ച്ച എന്നുള്ളത് സത്യമാണ്, പക്ഷേ പാലാ ബിഷപ്പിന്റെ പ്രസ്താ വന ചര്‍ച്ചയായിരുന്നില്ല. സമാധാനം ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. വിവാദ പ്രസ്താവനയ്ക്ക് അ പ്പുറമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തത്. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് വരുമെന്നാണ് അറിയിച്ചത്. എന്ത് കൊണ്ട് വന്നില്ല എന്നറിയില്ലെന്നും ക്ലീമിസ് ബാവ പറഞ്ഞു.
സ്പര്‍ധയുണ്ടാക്കാന്‍ ശ്രമം നടക്കുന്നത് താഴേത്തട്ടിലും സമൂഹമാധ്യമങ്ങളുമാണെന്ന് പാണക്കാട് മു നവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.അഭി പ്രായവ്യത്യാസങ്ങള്‍ ഒരുമിച്ചിരുന്ന് പരിഹരിക്കുക എന്ന ലക്ഷ്യത്തിലാണ് ബഹുമാനപ്പെട്ട തിരുമേനി യോഗം വിളിച്ച് ചേര്‍ന്നത്. പാണക്കാട് കു ടുംബത്തെ പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. സമസ്ത ഉള്‍പ്പടെയുള്ള സംഘടനയുടെ പിന്തുണ യോടെയാണ് യോഗം നടന്നത്. സമൂഹത്തിന്റെ താഴേത്തട്ടിലാണ് മതപരമായ വിഭാഗീയത ഉണ്ടാ ക്കാനുള്ള ശ്രമം നടക്കുന്നത്. അതിനാല്‍ പ്രാദേശികമായി ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഉള്ള ഫോറം ഉണ്ടാകണം. മതമൗലികവാദ മുന്നേറ്റങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു
ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,കോഴിക്കോട് പാളയം ഇമാം ഡോ.ഹുസൈന്‍ മടവൂര്‍, ബിഷപ്പ് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത,ബിഷപ് മാത്യൂസ് മാര്‍ അന്തി മോസ്, തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി, സ്വാമി സൂക്ഷ്മാനന്ദ, ആര്‍ച്ച് ബിഷപ് എം.സൂസപാക്യം, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, സ്വാമി അശ്വതി തിരുനാള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.