അഭിഭാഷകന് കോറോണ സ്ഥിരീകരിച്ചതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്
ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കര്‍ണാടക ഹൈക്കോടതി. ജൂണ്‍ ഒന്‍പതിനാണ് ജാമ്യാപേക്ഷ പരി ഗണിക്കുക. ഇതിനിടെ ഇടക്കാല ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനീഷിന്റെ അപേ ക്ഷ കോടതി തള്ളി.
അഭിഭാഷകന് കോറോണ സ്ഥിരീകരിച്ചതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് എന്‍ഫോഴ്സ്മെന്റ് കോ ടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. അഡീഷണല്‍ സോളിസിറ്റ് ജനറല്‍ എസ്.വി രാജുവാണ് എന്‍ഫോഴ്സ്മെന്റ് അഭിഭാഷകന്.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘ ത്തി ന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിന്മേലുള്ള എന്‍ഫോഴ്സ്മെന്റിന്റെ വാദമാണ് ഇനി നടക്കാനുള്ളത്.
കോടതി ആവശ്യപ്പെട്ട രേഖകള്‍ എല്ലാം തന്നെ സമര്‍പ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകന്‍ പറ ഞ്ഞു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനീഷ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ല. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് അക്കൗണ്ടിലേക്ക് വന്നതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി











