ബന്ധുനിയമനത്തില്‍ കെ ടി ജലീല്‍ കുറ്റക്കാരനാണെന്നും മന്ത്രിയായി തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത. ന്യൂനപക്ഷവികസന കോര്‍പ്പ റേഷന്‍ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ലോകായുക്ത ഉത്തരവ്
തിരുവനന്തപുരം: ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനെന്ന് ലോകായുക്ത. മന്ത്രിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹനല്ലെന്നും ലോകായുക്ത വിധിച്ചു. മന്ത്രി സത്യപ്രതി ജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് വ്യക്തമാക്കിയ ലോകായുക്ത വിധി നടപ്പാക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി.
ന്യൂനപക്ഷവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജറായി ജലീലിന്റെ ബന്ധു കെ ടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി യാണ് ലോകായുക്ത ഉത്തരവ്. ബന്ധുവിന് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീബിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം. ബാങ്ക് ഉദ്യോഗസ്ഥനായ മന്ത്രിയുടെ ബന്ധുവിനെ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറായി നിയമിക്കാന്‍ യോഗ്യതകളില്‍ ഇളവ് വരുത്തിയെന്ന് ലോകായുക്ത കണ്ടത്തി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാസെക്രട്ടറി വികെ മുഹമ്മദ് ഷാഫിയാണ് ലോകായുക്തയില്‍ പരാതി നല്‍കിയത്. പരാതിയില്‍ ഉന്നയിച്ച എല്ലാ കാര്യ ങ്ങളും സത്യമാണെന്നും മന്ത്രി പദത്തിന് യോജിച്ച നടപടിയല്ല കെ.ടി ജലീല്‍ സ്വീകരിച്ചതെന്നും ലോകായുക്ത കണ്ടെത്തി. പരാതിയില്‍ മന്ത്രി തന്നെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കിയിരുന്നു. ബന്ധുവിന് നിയമനം ലഭിക്കാന്‍ പ്രത്യേകമായി ചട്ടം മറികടന്നിട്ടില്ലെന്ന് മന്ത്രിയുടെ വിശദീകരണം ലോകായുക്ത തള്ളി. രേഖകള്‍ വിളിച്ച് വരുത്തി പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്. ഏറെ നാളെത്തെ വാദപ്രതിവദങ്ങള്‍ക്ക് ശേഷമായിരുന്നു വിധി. വാദം നേരത്തെ പൂര്‍ത്തിയായെങ്കില്‍ വിധി പ്രഖ്യാപനം വോട്ടെടുപ്പ് ശേഷമേ പാടുള്ളുവെന്ന് ജലീലിന്റെ അഭിഭാഷന്‍ വാദിച്ചിരുന്നു.
അതേസമയം ഗവര്‍ണര്‍ തള്ളിയ കേസിലാണ് ലോകായുക്ത ഉത്തരവെന്ന് ജലീല്‍ പ്രതികരിച്ചു. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജലീല്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.











