English മലയാളം

Blog

global

 

ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ നവംബര്‍ 23 ന് ദുബൈയില്‍ ആരംഭിക്കും. ദുബൈ ബുര്‍ജ് ഖലീഫയിലെ അര്‍മാനിയില്‍ നടക്കുന്ന പരിപാടിയില്‍ സ്വര്‍ണ്ണ വ്യവസായ കമ്പനികള്‍, ഖനികള്‍, റിഫൈനറുകള്‍, വ്യാപാരികള്‍, അധികാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടാകും. ഐബിഎംസി ഇന്റര്‍നാഷണല്‍ ആണ് സംഘാടകര്‍.

കോവിഡ് മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിച്ചുകൊണ്ട് ദുബൈയില്‍ നടക്കുന്ന ഈ വര്‍ഷത്തെ ആദ്യ ‘ഹൈബ്രിഡ്’ വ്യവസായ ചടങ്ങാണ് ഗ്ലോബല്‍ ഗോള്‍ഡ് കണ്‍വെന്‍ഷന്‍ 2020. മഹാമാരിയില്‍ പതറിയ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ പരിപാടിക്കുണ്ട്.

സ്വര്‍ണ്ണ വ്യാപാരം, നിക്ഷേപം, സംയുക്ത സംരംഭ അവസരങ്ങള്‍, ഇറക്കുമതി, കയറ്റുമതി, ലോജിസ്റ്റിക്‌സ്, ശുദ്ധീകരണം, ഖനനം, ആഭരണ നിര്‍മ്മാണം തുടങ്ങിയവ ആഗോളതലത്തിലും യുഎഇയിലും പ്രദര്‍ശിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര പരിപാടിയില്‍ മന്ത്രിമാര്‍, നയതന്ത്രജ്ഞര്‍, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസിലെ പ്രമുഖ്യ സ്വര്‍ണ വ്യവസായികളും ചടങ്ങില്‍ സന്നിതരാകും.

Also read:  തെരഞ്ഞെടുപ്പ് അവലോകനം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും

ഐബിഎംസി 2019ല്‍ നടത്തിയ യുഎഇ-ആഫ്രിക്ക ഗോള്‍ഡ് കണ്‍വെന്‍ഷന്‍ വന്‍ വിജയമായിരുന്നു. ആഗോള സ്വര്‍ണ വ്യാപാര ഹബ്ബായി യുഎഇയെ മാറ്റുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ തുടര്‍ച്ചയാണ് ജിസിസി 2020 എന്ന ആശയത്തിലേക്ക് കടന്നത്. 2017ല്‍ തുടക്കം കുറിച്ച ‘പഞ്ചവത്സര വളര്‍ച്ചാ പദ്ധതി 2022’ ന്റെ ഭാഗമായാണ് ആഗോള ഗോള്‍ഡ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.രാജ്യത്തെ എണ്ണ ഇതര പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, യുഎസ് എന്നീ രാജ്യങ്ങളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തതിനും ഉറപ്പുവരുത്തലുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

Also read:  രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്; യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി​

‘2019 ലെ കണ്‍വെന്‍ഷന്റെ വിജയത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം ദുബായില്‍ നടക്കുന്ന ആദ്യത്തെ പ്രധാന പരിപാടിയായി സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. യുഎഇ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനും സ്വര്‍ണവ്യാപാരത്തിന്റെ പ്രധാനകേന്ദ്രമായി യുഎഇ മാറാനും ഈ കണ്‍വെന്‍ഷന്‍ നിമിത്തമാകു’മെന്ന് ഐബിഎംസി യുഎഇ ചെയര്‍മാന്‍ എച്ച്ഇ ഷെയ്ഖ് ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഹമീദ് പറഞ്ഞു:

ആഗോള സ്വര്‍ണ്ണ സമ്പദ്ഘടനയെ മുന്‍നിര്‍ത്തി നടത്തുന്ന ഈ കണ്‍വെന്‍ഷനിലൂടെ യുഎഇയില്‍ നിന്നുള്ള നൂതനവും സുരക്ഷിതവുമായ ബിസിനസ്, നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കുകയാണെന്ന് ഐബിഎംസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സജിത് കുമാര്‍ പി കെ പറഞ്ഞു.

Also read:  സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് ആലപ്പുഴ സ്വദേശി

”ഐബിഎംസി -5 ഇയര്‍ ഗ്രോത്ത് പ്രോജക്റ്റ് 2022’ന്റെ ഭാഗമായി പുതുതായി സമാരംഭിച്ച ഐബിഎംസി പ്രൊജക്ട് യുഎസ് ഡിജിറ്റല്‍ & സ്റ്റേബിള്‍ ഗോള്‍ഡ് കറന്‍സി, സുരക്ഷിത സ്വര്‍ണ്ണ ബിസിനസ്സിനായുള്ള എസ്എംഇ ഇക്കോണമി ഇ-മാര്‍ക്കറ്റ്‌പ്ലേസ് പ്ലാറ്റ്‌ഫോം തുടങ്ങിയവയ്ക്കായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള 33 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത കേന്ദ്രീകൃത വ്യവസായ സെഷനുകളും കണ്‍വെന്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’- സജിത് കുമാര്‍ പറഞ്ഞു.