സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയു ള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെ ന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴ തുടരു മെന്നാ ണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പു റപ്പെടുവിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാ ല്‍ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ ഓറഞ്ച് മുന്നറിയിപ്പിന് സമാനമായ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി വ്യക്ത മാക്കി.
നവംബര്‍ മൂന്നു വരെ കേരള തീരത്തും നാലു വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരു തെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.