English മലയാളം

Blog

modi

 

ഓസ്ട്രിയ: വിയന്നയില്‍ ആറിടങ്ങളിലായി നടന്ന ഭീകരാക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.’വിയന്നയിലെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങള്‍ അങ്ങേയറ്റം ഞെട്ടലും ദുഖവും ഉളവാക്കി. ഈ ദുരന്ത വേളയില്‍ ഇന്ത്യ ആസ്ട്രിയയോടൊപ്പം നിലകൊള്ളുന്നു. എന്റെ ചിന്തകള്‍ ദുരന്തത്തിനിരയായവരോടും അവരുടെ കുടുംബത്തോടൊപ്പവുമാണ്’, പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രിയയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ലോക്ഡൗണിന് തൊട്ടുമുന്‍പ് കഫേകളിലും റസ്റ്റോറന്റുകളിലുമെത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. ആക്രമികളുടെ ലക്ഷ്യം വ്യക്തമല്ല.

Also read:  റൈഫിള്‍ ലോഡ് ചെയ്യാന്‍ പോലും അറിയാത്ത ഞങ്ങൾ തോളില്‍ തോക്കേന്തി മാര്‍ച്ചു ചെയ്തു, പക്ഷെ ആ തന്ത്രം ഫലിച്ചു; ഒരു പട്ടാളക്കാരന്‍റെ കഥ

ഭീകരരില്‍ ഒരാളെ വധിച്ചെങ്കിലും ബാക്കിയുള്ളവര്‍ നഗരത്തില്‍ വിലസുകയാണെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റിയന്‍ കുര്‍സ് പറഞ്ഞു. വിയന്നയിലെ പ്രധാന സിനഗോഗിന് പുറത്ത് വെടിവെയ്പ്പ് നടന്നതിനാല്‍ യഹൂദ വിരുദ്ധ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ലെന്നും കുര്‍സ് പറഞ്ഞു.

Also read:  കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്കാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ: ബിജെപി