ബംഗാളില്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ചിത്രം നി രോധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി തീരുമാനം
ന്യൂഡല്‍ഹി : വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറി നിരോധിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ചിത്രത്തിന്റെ പ്രദര്‍ശനം പ്രത്യക്ഷമാ യോ പരോക്ഷമായോ തടയരുത്. ബംഗാളി ല്‍ സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തിയറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് ചിത്രം നി രോധിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി തീരുമാനം.
രാജ്യത്തെ മറ്റിടങ്ങളില്‍ കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ പശ്ചിമബംഗാളില്‍ എന്താണ് പ്രശ് നമെന്ന് ആദ്യം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി ചോദിച്ചി രുന്നു. പൊതു വികാരത്തിന്റെ അടി സ്ഥാനത്തില്‍ മൗലികാവകാശത്തെ നിര്‍ണയിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറ ഞ്ഞു. സിനിമ ഇഷ്ടമല്ലെങ്കില്‍ കാ ണരുത്. അധികാരം മിതമായി പ്രയോഗിക്കണമെന്നും കോടതി അഭി പ്രായപ്പെട്ടു. സിനിമയുടെ പൊതു പ്രദര്‍ശനത്തെയാണ് നിരോധിച്ചതെന്നും, ഒടിടിയില്‍ കാണുന്നതില്‍ പ്രശ്നമില്ലെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.
വിദ്വേഷ പ്രചാരണമാണ് ചിത്രത്തിലെന്നും, കൃത്രിമ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള തിരക്കഥയാ ണെന്നും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരു ന്നു. ചിത്രത്തിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 32000 പേരെ സിറിയയിലേക്ക് കൊണ്ടുപോയി മതം മാറ്റി എന്നതിന് കൃത്യമായ രേഖകള്‍ ഇ ല്ലെന്ന് നിര്‍മ്മാതാക്കളുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ഇക്കാര്യം സാങ്കല്‍പ്പികമെന്ന് സ്‌ക്രീനി ല്‍ എഴുതിക്കാണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.











