ഫാദര്‍ സ്റ്റാന്‍ സ്വാമിയെ പോലുള്ള ഒരാള്‍ക്ക് ജയിലില്‍ കിടന്നു മരിക്കേണ്ടി വന്നതിലൂടെ നാ ടിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നതാണെന്ന് ഫാദര്‍ പോള്‍ തേ ലക്കാട്ട്
കൊച്ചി : ആദിവാസികളുടെയും പിന്നോക്കക്കാരുടെയും മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തി ച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ നിര്യാണം വേദനാജനകമാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. ഫാദര്‍ സ്റ്റാ ന്‍ സ്വാമിക്ക് വേണ്ടി എത്രത്തോളം ഇടപെടല്‍ നടത്തിയെന്ന് കത്തോലിക്കാ സഭ ആത്മവിമ ര്‍ശനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വാമിയെ പോലുള്ള ഒരാള്‍ക്ക് ജയിലില്‍ കിടന്നു മരിക്കേ ണ്ടി വന്നതിലൂടെ നാടിന്റെ ഇപ്പോ ഴത്തെ അവസ്ഥ എന്താണെന്നാണ് വ്യക്തമാവുന്നതെന്നും അദ്ദേ ഹം ചോദിച്ചു.
ബോംബൈ ഹൈക്കോടതി ഇന്ന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അപ്ര തീക്ഷിത വിയോഗം. കഴിഞ്ഞ ദിവസംസ്റ്റാന്‍ സ്വാമിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.
കടുത്ത ശ്വാസതടസത്തേയും ഓക്‌സിജന്‍ നിലയിലെ വ്യതിയാനത്തേയും തുടര്‍ന്നാണ് വെന്റിലേ റ്ററിലേക്ക് മാറ്റിയത്. മേയ് 30 മുതല്‍ അദ്ദേഹം ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയില്‍ കോവിഡാ നന്തര ചികില്‍സയിലാണ്.
കേസില്‍ അറസ്റ്റിലായി തലോജ ജയിലില്‍ കഴിയവേയാണ് സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില മോശ മായത്. 2018 ജനുവരി 1ന് പുണെയിലെ ഭിമ കോറേഗാവില്‍ നടന്ന എല്‍ഗര്‍ പരിഷത്ത് സംഗമത്തി ല്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ചാണ് ഫാ. സ്റ്റാന്‍ സ്വാമി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്ത കരെഅറസ്റ്റുചെയ്തത്.