പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെ ചൊല്ലിയുള്ള ചര്‍ച്ച നിയമസഭയില്‍ ബഹളത്തിനിട യാക്കി. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പില്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമെങ്കിലും സര്‍ക്കാരി ന്റെ നിലവിലെ സാമ്പത്തിക സ്ഥി തിയില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്ത മാക്കി
തിരുവനന്തപുരം: നിലവിലെ സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി വച്ച് പ്ലസ് വണ്‍ പ്രവേശനത്തില്‍ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിയമസഭയെ അറിയി ച്ചു. സാമ്പത്തിക പ്രതിസന്ധി ഗുരുതരമാണ്. സര്‍ക്കാരിന്റെ പരിമിതി മനസ്സിലാക്കണമെന്നും രണ്ടാം ഘട്ട അലോട്ട്മെന്റിന് ശേഷം സ്ഥിതി വിലയിരുത്തുമെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെ ചൊല്ലിയുള്ള ചര്‍ച്ച നിയമസഭയില്‍ ബഹളത്തിനിടയാക്കി.അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പില്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യമെങ്കിലും സര്‍ക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥി തിയില്‍ അധിക ബാച്ചുകള്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി.
പ്ലസ് വണ്ണിന് ഏഴു ജില്ലകളില്‍ 20 ശതമാനം സീറ്റ് അനുവദിച്ചു.പ്രവേശനം നല്‍കാനാകുക 4.25 ലക്ഷം പേര്‍ക്കെന്നും മന്ത്രി അറിയിച്ചു.71,230 മെ റിറ്റ് സീറ്റ് ഒന്നാം അലോട്ട്മെന്റിന് ശേഷം ഒഴിവു ണ്ട്. 16,650 പേര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ചിട്ടും ചേര്‍ന്നില്ല. പ്രവേശന നടപടികള്‍ പൂര്‍ത്തി യാകുമ്പോള്‍ മലപ്പുറത്ത് 1160 സീറ്റുകള്‍ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുക യെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്പോര്‍ട്സ് ക്വാട്ട അടക്കമുള്ളവയില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റും. അ ഞ്ചു വര്‍ഷത്തെ ശരാശരി നോക്കുമ്പോള്‍ 90.5 ശതമാനം പേര്‍ മാത്രമാണ് തുടര്‍പഠനത്തിന് അപേ ക്ഷിക്കുന്നത്. ആകെ 3,85,530 സീറ്റുകളുണ്ട്. ആദ്യ അലോട്ട് മെന്റ് വഴി 2,01,450 സീറ്റുകള്‍ പ്ലസ് വണ്ണി ന് നല്‍കി. രണ്ടാം അലോട്ട്മെന്റിനായി 1,92,859 സീറ്റുകള്‍ ബാക്കിയുണ്ട്. എന്നാല്‍ 1,59,840 അപേ ക്ഷകരേയുള്ളൂ. 33,119 സീറ്റുകള്‍ മിച്ചം വരുമെന്ന് മന്ത്രി പറഞ്ഞു.
പ്ലസ് വണ്‍ പ്രവേശനത്തിന് അഡീഷണല്‍ ബാച്ചുകള്‍ അനിവാര്യമെന്നും ശാസ്ത്രീയമായി പഠിച്ച് ആ വശ്യമുള്ളിടത്ത് സീറ്റുകള്‍ നല്‍കണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു. അപേക്ഷയുടെ എണ്ണമാണ്, പ്രവേശനത്തിന്റെ തോതല്ല, ക ണക്കാക്കേണ്ടത്. ഹെലികോപ്റ്ററിന് നല്‍കുന്ന വാടക ഉപയോഗിച്ചെങ്കിലും സീറ്റ് കൂട്ടണം. ബാച്ചുക ള്‍ പുനഃക്രമീകരിച്ച് പ്രശ്നം പരിഹരിക്കണം. എന്നാല്‍ സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കേ ണ്ട എന്ന നിലയില്‍ ആണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. കഷ്ടപ്പെട്ട് പഠിച്ച കുട്ടികളെ സര്‍ക്കാ ര്‍ അവഗണിക്കുകയാണ്. സ്ഥിതി അതീവ ഗുരുതരമാണ്. പാലക്കാട് ജില്ലയില്‍ മാത്രം പതിനായിരം സീറ്റുകളുടെ കുറവാണു ള്ളതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മന്ത്രിയുടേത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മാതാപിതാ ക്കളെ നിരാശപ്പെടുത്തരുത്. മാനേജ്മെന്റ് സീറ്റില്‍ കൊള്ളയാണ് നടക്കുന്നത്. മൂന്നുലക്ഷം രൂപ വ രെ വാങ്ങുന്നു. സിബിഎസ്ഇ, ഐസിഎസ് ഇ പരീക്ഷകള്‍ നടന്നില്ല. ആ വിദ്യാര്‍ത്ഥികളെ ഒഴിവാ ക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രി ക്ക് സലാമെന്നും വി ഡി സതീശന്‍ പറഞ്ഞു.











