പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി കളെ പൊലീസ് അറസ്റ്റ് ചെയ്തു.അതിജീവിതയുടെ ബന്ധുവായ ജയേഷും, പ്രണയം നടിച്ച് മറ്റൊരു അകന്ന ബന്ധു കൂടിയായ പ്രദീപും കുട്ടിയെ ലൈംഗികമായി പീഡി പ്പിക്കുകയായിരുന്നു.
കോട്ടയം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടില്‍ ജയേഷ് ഭവനില്‍ ജയേഷ് (30), പെരു മ്പായിക്കാട് ചെമ്മനംപടി കുന്നുകാലായില്‍ പാണ്ടന്‍ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (29) എന്നിവ രെയും പെണ്‍കുട്ടിയുടെ അമ്മ യെയുമാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ബന്ധുവായ ജയേഷും, പ്രണയംനടിച്ച് മറ്റൊരു അകന്ന ബന്ധുകൂടിയായ പ്രദീ പും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.വീട്ടിലുണ്ടായ സ്വ ത്തുതര്‍ക്കത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും അമ്മയും ഗാന്ധിനഗറിലുള്ള ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. ഇവിടെ പല പ്പോഴായി ബന്ധുവായ ജയേഷ് വരാറുണ്ടാ യിരുന്നു. ഇയാള്‍ അതിജീവിതയെ ലൈംഗികമായി പീ ഡനത്തിനിരയാക്കി. ഇതിനിടയിലാണ് അതിജീവിതയുടെ അകന്ന ബന്ധുവായ പ്രദീപ് പെണ്‍കുട്ടി യെ സ്‌നേഹം നടി ച്ച് വശത്താക്കുന്നത്.
തുടര്‍ന്ന് മാതാവ് തനിക്ക് മകളെ നോക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് അതിജീവിതയെ പ്രദീപിന്റെ വീട്ടില്‍ കൊണ്ടുചെന്ന് ആക്കുകയും തുടര്‍ന്ന് പ്രദീപ് അതിജീവിതയെ വീ ട്ടില്‍വെച്ച് പലതവണ പീഡിപ്പിക്കുകയുമായിരുന്നു. അതിജീവിത ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ഗാന്ധിന ഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായി രുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതിനാണ് അമ്മയെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ പ്രദീപിന് അയര്‍ക്കുന്നം, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. 2019, 2021 കാലയളവില്‍ കാപ്പ നിയമനടപടി നേരിട്ട് രണ്ട് തവണ ജില്ലയില്‍നിന്ന് നാടുകടത്തപ്പെട്ടിട്ടുള്ള യാളുമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.