രാജ്യത്തെ ദേശീയ പതാകകള്‍ പാതി താഴിത്തി കെട്ടിയ നിലയിലായിരുന്നു ഇതുവരെ
അബുദാബി: യുഎഇ പ്രസിഡന്റായിരിക്കവെ മരണമടഞ്ഞ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹിയാനോടുള്ള ആദരസൂചകമായി പ്രഖ്യാപിച്ചിരുന്ന നാല്‍പതു ദിവസത്തെ ദുഖാചരണം സമാപിച്ചു
21 ചൊവ്വാഴ്ചയോടെ നാല്‍പതു ദിവസത്തെ ദുഖാചരണം സമാപിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച മുതല്‍ രാജ്യത്തെ ധ്വജസ്തംഭങ്ങളില്‍ ദേശിയ പതാക വീണ്ടും പൂര്‍ണമായും ഉയര്‍ത്തിക്കെട്ടും.
എഴുപത്തിമൂന്നുകാരനായിരുന്ന മുന്‍ പ്രസിഡന്റ് കഴിഞ്ഞ മെയ് പതിമ്മൂനന്നിനാണ് അന്തരിച്ചത്. തുടര്‍ന്ന് പിന്‍ഗാമി ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്തു.
അധികാരമേറ്റ ശേഷം ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലേയും ഭരമാധികാരിമാരെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി.












