ശനിയും ഞായറും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമി റേറ്റ്സ് (യുഎഇ).വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങു ക.ഇതോടെ പ്രവൃ ത്തി ദിനങ്ങളുടെ എണ്ണം നാലരയായി കുറയും
ദുബൈ: ശനിയും ഞായറും വാരാന്ത്യ അവധിദിനങ്ങളായി പ്രഖ്യാപിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ).വെള്ളിയാഴ്ച ഉച്ച മുതലാണ് വാരാന്ത്യ അവധി തുടങ്ങു ക.ഇതോടെ പ്രവൃത്തി ദിനങ്ങളുടെ എ ണ്ണം നാലരയായി കുറയും.
നിലവില്‍ വെള്ളിയും ശനിയുമാണ് യുഎഇയില്‍ വാരാന്ത്യ അവധി.അടുത്ത വര്‍ഷം ജനുവരി ഒന്നു മുത ല്‍ പുതിയ അവധിക്രമത്തിലേക്കു മാറുമെന്ന് സര്‍ ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.
വിദേശ നിക്ഷേപകര്‍ക്ക് രാജ്യം കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള നടപടികള്‍ക്കു വേഗം കൂട്ടിയിരി ക്കുകയാണ് യുഎഇ സര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് അവധി ദിനങ്ങളിലെ പുനക്രമീകരണം എന്നാണ് റി പ്പോര്‍ട്ടുകള്‍.
ലോകത്തെ മറ്റു രാജ്യങ്ങളിലേതു പോലെ തിങ്കളാഴ്ച തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന പ്രവൃത്തിവാ രമാണ് യുഎഇ അധികൃതര്‍ ലക്ഷ്യമിടുന്നത്. മുസ്ലിം വിശുദ്ധ ദിനം എന്ന നിലയില്‍ വെള്ളിയാഴ്ചകളിലെ അര്‍ധ അവധി തുടരുമെന്നാണ് റിപ്പോര്‍ട്ട്.