പ്രവാസികള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.
ദോഹ : ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 30 വ്യാഴാഴ്ച നടക്കുന്ന ചാര്‍ജ് ദ അഫയേഴ്‌സ് മീറ്റിലൂടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം.
നേരിട്ട് എംബസിയില്‍ എത്തുകയോ ഓണ്‍ലൈന്‍ വഴിയോ ഫോണ്‍ മുഖേനയോ വിഷയള്‍ അവതരിപ്പിക്കാം.
വൈകീട്ട് മൂന്നിനും നാലിനും ഇടയില്‍ ദോഹയിലെ ഇന്ത്യന്‍ എംബസി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. ഓണ്‍ ലൈനിലും ഫോണിലും ബന്ധപ്പെടുന്നവര്‍ വൈകീട്ട് നാലിനും അഞ്ചിനുമിടയില്‍ ഇതിന് സജ്ജരാകണം.
ഫോണ്‍ 00974 30952526