വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാ നമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്‌ളാഗ് ഓഫ്. കാസര്‍കോട് വരെയാണ് വന്ദേഭാരത് സര്‍വീസ് നടത്തുക
തിരുവനന്തപുരം : വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രധാ നമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. രാവിലെ 11.12നായിരുന്നു ഫ്‌ളാഗ് ഓഫ്. കാസര്‍കോട് വരെ യാണ് വന്ദേഭാരത് സര്‍വീസ് നടത്തുക.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, റെയില്‍വേ മന്ത്രി അശ്വിനി വൈ ഷ്ണവ്, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു. ഫ്‌ളാഗ് ഓഫിന് മുമ്പായി ട്രെയിനില്‍ വെച്ച് വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി കുശലാന്വേഷണങ്ങള്‍ നടത്തി. പ്രത്യേകം കോച്ചി ലായിരുന്നു വിദ്യാര്‍ഥികള്‍. ത ങ്ങള്‍ വരച്ച വന്ദേഭാരതിന്റെയും മോദിയുടെയും ചിത്രങ്ങള്‍ കുട്ടികള്‍ പ്രധാനമന്ത്രിക്ക് കാണിച്ചുകൊടുത്തു. ചില കുട്ടികള്‍ കവിതയാണ് രചിച്ചത്. ഭിന്നശേഷി കുട്ടികളും ഇ വരിലുണ്ടായിരുന്നു.
അതേസമയം, റെയില്‍വേ ചുമതലയുള്ള സംസ്ഥാനമന്ത്രി വി അബ്ദുര്‍റഹ്‌മാന്‍, സ്ഥലം എംഎല്‍എ കൂ ടിയായ മന്ത്രി ആന്റണി രാജു എന്നിവരെ ട്രെയിനില്‍ പ്രവേശിപ്പിച്ചില്ല. ഇവര്‍ ട്രെയിനിലേക്ക് കടക്കാന്‍ ശ്ര മിച്ചപ്പോള്‍ എസ്പിജി സംഘം തടയുകയായിരുന്നു. അല്‍പ സമയത്തിനകം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിന് സമര്‍പ്പിക്കും.
രാവിലെ പത്തിന് ശേഷമാണ് മോദി തലസ്ഥാനത്തെത്തിയത്. വിമാനത്താവളത്തില്‍ ഇറങ്ങിയ മോദി, സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ തടി ച്ചുകൂടിയ ജനങ്ങളെയും അഭി വാദ്യം ചെയ്തു. പതിവ് ശൈലിയില്‍ വാഹനത്തിന്റെ ഡോര്‍ തുറന്ന് ഫൂട്ട് സ്റ്റെപ്പില്‍ നിന്നാണ് അദ്ദേഹം അഭിവാദ്യം ചെയ്തത്. കേരളീയ ശൈലിയില്‍ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് മോദിയെത്തിയത്.
ചെണ്ടമേളവും നാടന്‍ കലാരൂപങ്ങളുമായി മോദിയെ വരവേല്‍ക്കാന്‍ നാട്ടുകാര്‍ വഴിയുടെ പല ഭാഗ ങ്ങളില്‍ തടിച്ചുകൂടിയിരുന്നു. ബിജെപി കൊടിയും ഫ്‌ളക്്‌സുമേന്തി യാണ് പലരും നിന്നത്. കൊച്ചി യിലെ ഹോട്ടലില്‍ നിന്ന് രാവിലെ ഒമ്പതോടെയാണ് അദ്ദേഹം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വായുസേനയുടെ പ്രത്യേക വിമാനത്തിലായിരുന്നു യാത്ര. വിമാനത്താവളത്തിലെത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരി ച്ചു.
ദിണ്ടിഗല്‍- പളനി- പാലക്കാട് റെയില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നിവയുടെ ശിലാസ്ഥാപനം, നേമം- കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം- ഷൊര്‍ണൂര്‍ പാതയുടെ വേ ഗം വര്‍ധിപ്പിക്കുന്നതി ന്റെ യും ശിലാസ്ഥാപനം എന്നിവയും നിര്‍വഹിക്കും.