റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച.എക്സ്പെർട്ടെസ് കമ്പനി പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് ആഷിഫ് കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ സന്ദർശനം സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരവും ബന്ധവും ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് മുഹമ്മദ് ആഷിഫ് പറഞ്ഞു.
