പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍ ഹര്‍ജിയില്‍ പറയുന്നു.നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെ യാണ് ചെയര്‍പേഴ്സന്റെ നിയമ നടപടി
കൊച്ചി:പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാദ്ധ്യക്ഷ അജിത തങ്കപ്പന്‍ ഹൈ ക്കോടതിയെ സമീപിച്ചു.പ്രതിപക്ഷ കൗണ്‍ സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് അജിത തങ്കപ്പന്‍ ഹര്‍ജിയില്‍ പറയുന്നു. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ചെ യര്‍പേഴ്സന്റെ നിയമ നടപടി.
പ്രതിപക്ഷ അംഗങ്ങള്‍ തന്നെ കയ്യേറ്റം ചെയ്യുകയും ചേംബറില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. നഗര സഭയ്ക്ക് പൊലീസ് സംരക്ഷണം നല്‍ക ണമെന്ന ഹൈക്കോടതി ഉത്തരവ് പൊലീസ് പാലിക്കുന്നി ല്ലെന്നും ചെയര്‍പേഴ്‌സണ്‍ ആരോപിക്കുന്നു.
തൃക്കാക്കരയിലെ പണക്കിഴി വിവാദങ്ങള്‍ക്ക് പിന്നാലെ നഗരസഭ അധ്യക്ഷയെ പ്രതിപക്ഷ എല്‍ ഡിഎഫ് അംഗങ്ങള്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ദി വസങ്ങളോളം എല്‍ഡിഎഫ്-യുഡിഎഫ് അം ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്നും പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേ ശിച്ചിരുന്നു.












