പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം

ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി നിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചി യിലാണ് ദാരുണമായ സംഭവം. ട്രി ച്ചിയി അതികുളം സ്വദേശിനിയാണ് പരിക്കേറ്റ പെണ്‍കുട്ടി. 14 തവണയാണ് യുവാവ് പെണ്‍കുട്ടിയെ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്.
പരീക്ഷ കഴിഞ്ഞ് ബന്ധുവിനെ കാണാന്‍ പോകുകയായിരുന്ന പെണ്‍കുട്ടി യെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം പ്രതി കേശവന്‍ തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു. ഈ പെണ്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേശവ നെ നേരത്തെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നതായി പെണ്‍കു ട്ടിയുടെ ബന്ധു പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജയില്‍ മോചിതനായത്.
ആക്രമണം നടന്ന ദിവസം കേശവന്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നട ത്തി. ഇത് വിസമ്മതിച്ചതിന് പിന്നാലെ കേശവന്‍ പെണ്‍കുട്ടിയെ കത്തിയെടുത്ത് പതിനാല് ത വണ കുത്തുകയാ യിരുന്നു. തുടര്‍ന്ന് കത്തി ഉപേക്ഷിച്ച് ഇയാള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുക യും ചെയ്തു. പെണ്‍കുട്ടിയെ നാട്ടുകാരാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടി യെ കുത്തിയ ശേഷം കേശവനെ കാണാനില്ലായിരുന്നു. പൊലീസ് വ്യാപക അന്വേഷണം നട ത്തുന്നതിനിടെ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു.