റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : റമദാന്‍ മാസക്കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂ ക്ഷിക്കണമെന്നും പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലുകളും ഏതൊരു ആഘോഷവേളകളെയും പോലെ പെരുന്നാളിനും പ്രധാനമാണ്. എന്നാല്‍ കൂട്ടം ചേരലുകള്‍ നമ്മെ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷങ്ങള്‍ കുടുംബത്തില്‍ തന്നെയാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പെരുന്നാളിനോട് അനുബന്ധിച്ച് ഇറച്ചിക്കടകള്‍ക്ക് രാത്രി 10 മണിവരെ പ്രവര്‍ത്തിക്കാനുളള അനുമ തി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വളരെ അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ പാസിനു അപേക്ഷിക്കാവൂ. ആശുപത്രി കളില്‍ പോകുന്നവര്‍ക്കു സത്യവാങ്മൂലം നല്‍കി യാത്ര ചെയ്യാം. ഇതിനായി പൊലീസിന്റെ ഇ പാസ് വേണ്ട. തിരിച്ചറിയല്‍ കാര്‍ഡ് വേണം.
75 വയസിനു മുകളിലുള്ളവര്‍ ചികില്‍സയ്ക്കു പോകുമ്പോള്‍ ഡ്രൈവറെകൂടാതെ 2 സഹായിക ളെകൂടി അനുവദിക്കും – മുഖ്യമന്ത്രി പറഞ്ഞു.