പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളന ത്തില്‍ നിയമ ഭേദഗതി കൊണ്ടു വന്നേക്കും
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസായി ഉയര്‍ത്താനുള്ള നിര്‍ദേശത്തിന് കേന്ദ്ര മ ന്ത്രിസഭയുടെ അംഗീകാരം.നിലവില്‍ സ്ത്രീകളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടെ വിവാഹ പ്രായം 21 ആണ്.നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭ നിയമഭേദ ഗതി തീരുമാനം അംഗീകരിച്ചിരുന്നു.
2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലും സ്പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയ മത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരുന്നത്. പ്രത്യേക വിവാഹ നിയമത്തിലും 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തി നിയമങ്ങളും കൊണ്ടു വരുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തു വ രുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്ത മാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പെണ്‍കുട്ടി ക ളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബ ന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടി സ്ഥാനത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. പതിനാല് വയസായിരുന്നു മുന്‍പ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പിന്നീട് അ ത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയര്‍ത്തുന്നത്.
മാതൃമരണ നിരക്ക് കുറയ്ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക,വിളര്‍ച്ചയും പോക്ഷകാ ഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉ യര്‍ത്തുന്നതിന്റെ ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ചെറുപ്രായത്തിലെ വിവാഹത്തിന് കാര ണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.