പുതിയ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള മാര്‍ഗ രേഖ പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ജൂണ്‍ 30 ഓടെ ഇതു പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മൂലം മാറ്റിവയ്ക്കുകയാ യിരുന്നുവെന്ന് സോണിയ പറഞ്ഞു
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനായുള്ള തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം സെപ്റ്റംബ റില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്ന് നേരത്തെ 23 നേതാക്കളുടെ കൂട്ടായ്മ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തി ല്‍ ഇത് സംബന്ധിച്ച് തീരു മാനം ഉണ്ടായെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഔദ്യോ ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പുതിയ പ്രസിഡന്റിന തെരഞ്ഞെടുക്കാനുള്ള മാര്‍ഗ രേഖ പാര്‍ട്ടി തയാറാക്കിയിട്ടുണ്ട്. ജൂണ്‍ 30 ഓടെ ഇതു പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കോവിഡിന്റെ രണ്ടാം തരംഗം മൂലം മാറ്റിവയ്ക്കുകയാ യിരുന്നുവെന്ന് സോണിയ പറഞ്ഞു. പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആ വശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. സംഘടന തെരഞ്ഞെടുപ്പ് തീയതി യോഗ ത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്.
യോഗത്തില്‍ ജി 23 നേതാക്കള്‍ക്കെതിരെ സോണിയാ ഗാന്ധി പരോക്ഷമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. താന്‍ മുഴുവന്‍ സമയ പാര്‍ട്ടി പ്രസിഡന്റ് ആണെന്നും സജീവമായി ഇടപെടുന്ന തന്നോട് മാധ്യമങ്ങളിലൂ ടെ സംസാരിക്കേണ്ട കാര്യമില്ലെന്നായിരുന്നു സോണിയ ഗാന്ധിയുടെ വിമര്‍ശനം. കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയാണ് വേണ്ടത്. എന്നാല്‍ അതു പാര്‍ട്ടി വേദിക്ക് അകത്ത് ആയിരിക്കണം. തന്നോട് മാധ്യ മങ്ങളിലൂടെ സംസാരിക്കേണ്ട കാര്യമില്ലെന്ന് സോണിയ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന സോണിയ പറഞ്ഞു. അതിനു വേണ്ടത് ഐക്യമാണ്. പാര്‍ട്ടിയുടെ താത്പര്യമാണ് മുഖ്യമായും ഉയര്‍ത്തിപ്പിടിക്കേണ്ടത്- പ്രവര്‍ ത്തക സമിതി യോഗത്തിനു തുടക്കം കുറിച്ചു നടത്തിയ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാത്തിലും ഉപരി ആത്മ നിയ ന്ത്രണവും അച്ചടക്കവുമാണ് വേണ്ടതെന്ന് സോണിയ പറഞ്ഞു.