പി.ജി ഡോക്ടര്‍മാര്‍ക്ക് പുറമേ സമരം പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍ മാരും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും. ഒ.പി,ഐ.പി, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ സമരം നടത്തുന്ന പി.ജി ഡോക്ടര്‍മാര്‍ക്ക് പിന്തുണയറിയിച്ച് മെഡിക്കല്‍ കോളേജ് അധ്യാപകരും സര്‍ജന്‍ മാരും അടക്കമുള്ള സംഘടനകള്‍. പി. ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കും. ഒ.പി,ഐ.പി,മുന്‍കൂട്ടി നി ശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കും. ഇതോടെ നാളെ മെഡിക്കല്‍ കോളേജുകള്‍ നിശ്ചലമാകും.
അത്യാഹിതം, കോവിഡ് ഡ്യൂട്ടി ഒഴികെ എല്ലാ സര്‍വീസുകളും ബഹിഷ്‌ക്കരിച്ചകൊണ്ട് മൊഡിക്കല്‍ കോ ളേജിലെ ഹൗസ് സര്‍ജന്‍മാര്‍ നാളെ 24 മണിക്കൂര്‍ പണിമുടക്ക് നടത്തും.പി.ജി ഡോക്ടര്‍മാരുടെ സമരം മൂലം ജോലി ഭാരം വര്‍ധിച്ചെന്ന് ഹൗസ് സര്‍ജന്‍മാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 8 മുത ല്‍ ചൊവ്വ രാവിലെ 8 മണി വരെയാണ് പണിമുടക്ക്.ഒപി, ഐപി സേവനങ്ങള്‍ ബഹിഷ്‌കരി കരിച്ചുകൊ ണ്ട് കെജിഎംസിടിഎയും നാളെ സമരം നടത്തും.ശമ്പള വര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ പരിഹ രിക്കാ നായി സെക്രട്ടറയേറ്റിന് മുന്നില്‍ കെ.ജി.എം.ഒ.എ നടത്തി വരുന്ന നില്‍പ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.
ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയി ച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമര ത്തെ തുടര്‍ന്ന് മെഡിക്കല്‍കോളേജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റി യിരിക്കുകയാണ്. എന്നാല്‍ സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു.