പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം
പാലക്കാട് : പൊലീസിനെ കണ്ട് ഭയന്നോടിയ 16 കാരന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് ചിറയ്ക്കാട് കുമാറിന്റെ മകന്‍ ആകാശിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമായിരുന്നു സംഭവം.
മൂന്ന് കൂട്ടുകാര്‍ ചേര്‍ന്ന് ബൈക്കില്‍ പോകുന്നതിനിടെ പൊലീസ് ഇവരെ പിന്തുടരുകയായിരുന്നു. തുടര്‍ന്ന് കുട്ടികളെ പിടികൂടിയെങ്കിലും ആ കാശ് ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ പൊലീസ് കസ്റ്റ ഡിയിലെടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരെ വിട്ടയച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ആകാശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്ത യത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുക യാണ്. മോഷ്ടിച്ച ബൈക്കിലാണ് വിദ്യാര്‍ത്ഥികള്‍ ചുറ്റിനടന്നത് എന്ന് പൊലീസ് പറഞ്ഞു.